Ahmedabad plane crash: "Bodies all around, pieces of the plane..." - Eyewitness shares terrifying experience
13, June, 2025
Updated on 13, June, 2025 35
![]() |
സ്‌ഫോടനത്തിനിടെ എമർജൻസി വാതിലിനടുത്തുള്ള സീറ്റിൽ നിന്ന് വിശ്വാസ് എടുത്തുചാടിയെന്നാണ് മറ്റൊരു വിവരം. 241 പേർ മരിച്ച അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് നാൽപ്പതുകാരനായ വിശ്വാസ്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ. മൂത്തസഹോദരൻ അജയ് കുമാർ രമേഷ് മറ്റൊരു നിരയിലെ സീറ്റിലുണ്ടായിരുന്നു. അഹമ്മദാബാദ് അസർവയിലെ സിവിൽ ഹോസ്പിറ്റലിൽ കഴിയുന്ന വിശ്വാസ് ദുരന്തത്തിൻ്റെ നടുക്കത്തിൽ നിന്ന് മോചിതനായിട്ടില്ല.
വിമാനം 625 അടി ഉയരത്തിലെത്തിയപ്പോൾ അടിയന്തിര ലാൻഡിംഗിന് വേണ്ടി എന്നെ രക്ഷിക്കൂ എന്ന് മൂന്ന് പ്രാവശ്യം പൈലറ്റ് ആവശ്യപ്പെട്ടുവെന്ന് എയർ ട്രാഫിക് കൺട്രോൾ സ്ഥിരീകരിച്ചതായി കേൾക്കുന്നു. എയർ ഇന്ത്യ എഐ 171 വിമാനത്തിൻ്റെ ഡാറ്റ റെക്കോർഡർ കണ്ടെടുത്തിട്ടുണ്ട്. സർക്യൂട്ട് സംബന്ധിച്ച് തകരാർ ഉണ്ടെന്ന് ഇതേ വിമാനത്തിൽ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്രചെയ്ത ആകാശ് വാത്സ എന്ന യാത്രക്കാരൻ വ്യോമയാന വകുപ്പിൽ വിമാനത്തിൽ വെച്ചെടുത്ത വീഡിയോ സഹിതം പരാതിപ്പെട്ടിരുന്നു.